മേക്കപ്പിടാതെയുള്ള ചിത്രങ്ങളുമായി നടി ശ്രീദിവ്യ; ഏറ്റെടുത്ത് ആരാധകര്‍

single-img
25 September 2020

തമിഴ് ഹിറ്റായ വരുത്തപ്പെടാത വാലിബര്‍ സംഘം എന്ന ഒറ്റ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രീദിവ്യ. തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ഈ നടി കാഴ്ചവെച്ചത്. മാത്രമല്ല, ശിവകാര്‍ത്തികേയന് പുറമെ വിശാല്‍, ജിവി പ്രകാശ് കുമാര്‍, വിഷ്ണു വിശാല്‍, വിക്രം പ്രഭു, അഥര്‍വ്വ, കാര്‍ത്തി തുടങ്ങിയവരുടെ നായികയായും ശ്രീദിവ്യ തുടര്‍ച്ചയായി അഭിനയിച്ചിരുന്നു.

View this post on Instagram

Keep it simple. 📷 by @sri_ramya555 ❤️

A post shared by Sri Divya (@sd_sridivya) on

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. ഇവയില്‍ വരുത്തപ്പെടാത വാലിബര്‍ സംഘത്തിന് പുറമെ ജീവ, മരുത്, സങ്ക്‌ലി ബംഗ്ലി കതവെ തോറൈ എന്നീ ചിത്രങ്ങളും വിദ്യ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.

ഈ കൂട്ടത്തില്‍ ശ്രീദിവ്യയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. മേക്കപ്പ് ഉപയോഗിക്കാതെ സാരി ലുക്കിലുളള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ നിറമുള്ള ബ്ലൗസും പച്ചകളര്‍ സാരിയിലുമുളള നടിയുടെ പുതിയ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

തമിഴില്‍ അഥര്‍വ്വ നായകനാവുന്ന ‘ഒത്തെയ്ക്ക് ഒത്തൈ’ ആണ് ശ്രിദിവ്യയുടെതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമ.

View this post on Instagram

📷 by @sri_ramya555 #sareelove ☺️

A post shared by Sri Divya (@sd_sridivya) on