പത്തുവയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ: അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

single-img
24 September 2020

ബേക്കലില്‍ പത്തു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത വർദ്ധിക്കുന്നു. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.

കുട്ടിയെ താഴെയിറക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ സമയം വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.