‘അമ്മേ നിന്നെ നമിക്കുന്നു’; ഏറെ വൈകാരികമായ ചിത്രം പങ്കുവെച്ച് ഷബാന ആസ്മി

single-img
24 September 2020

അമ്മ എന്ന വാക്കിനെ വാക്കുകൾ കൊണ്ട് നിർവചിക്കാൻ വലിയ പ്രയാസമാണ്. സ്വന്തം മക്കളെ നെഞ്ചോട്ട് ചേർത്ത് വളർത്തുന്ന, ജീവിതത്തിൽ പോരാടി ജീവിക്കുന്ന അമ്മമാർ നമുക്ക് ചുറ്റും നിരവധിയാണ്. അത്തരത്തിലൊരു കാഴ്ചയാണ് എപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഹൃദയത്തില്‍ ഇടംനേടിയ ഒരു അമ്മയുടെ ചിത്രം, ബോളിവുഡ് താരം ഷബാന ആസ്മി പങ്കുവച്ചിരിക്കുകയാണ്.

കുഞ്ഞിനെ താഴെവെക്കാതെ പണിയെടുക്കുന്നൊരു അമ്മയുടെ ചിത്രമാണത്. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തു നിന്നുള്ള ചിത്രമാണിത്. തലയില്‍ വച്ച ഇഷ്ടികകള്‍ ഒരുകൈകൊണ്ട് പിടിച്ചു നില്‍ക്കുകയാണ് ആ അമ്മ. പുറകില്‍ സാരിയോട് ചേര്‍ന്ന് കുഞ്ഞിനെ തൂക്കിലെന്ന പോലെ കിടത്തിയിരിക്കുന്നതും കാണാം. ” അമ്മേ നിന്നെ നമിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് ഷബാന ആസ്മി ചിത്രം പങ്കുവച്ചിരിക്കുന്നത്.

അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ഇതിനകം പതിനായിരത്തോളം ലൈക്കുകളും നിരവധി റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. കുഞ്ഞിനോടുള്ള കരുതലിനൊപ്പം ജീവിതത്തോടുള്ള നിശ്ചയദാര്‍ഢ്യവും വച്ചുപുലര്‍ത്തുന്ന അമ്മയെ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്.