ജോസഫ് എം പുതുശ്ശേരി ജോസ് ഗ്രൂപ്പിൽ നിന്നും പുറത്തേക്ക്

single-img
24 September 2020

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ൻ്റെ ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ പ്രതിഷേധം പകുയുന്നു. നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി പാ​ര്‍​ട്ടി വി​ടു​ന്നു. കെ.​എം. മാ​ണി​യു​ടെ വി​ശ്വ​സ്ഥ​നാ​യി​രു​ന്ന പു​തു​ശേ​രി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​ണ്. 

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യ പി​ള​ര്‍​പ്പ് സ​മ​യ​ത്തും ജോ​സ് കെ. ​മാ​ണി​ക്കൊ​പ്പം ഉ​റ​ച്ച് നി​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ പു​തു​ശേ​രി എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും ജോ​സ​ഫു​മാ​യും പു​തു​ശേ​രി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.