പ്രതി ജനിച്ചത് യുവതിയുടെ വിവാഹത്തിനു ശേഷം: കുടുംബത്തെ ധിക്കരിച്ച് 10 വർഷം മുമ്പ് വിവാഹം കഴിച്ച പാകിസ്താൻ യുവതിയെ ഒമ്പതു വയസ്സുള്ള അനന്തിരവൻ കൊലപ്പെടുത്തി

single-img
24 September 2020

ദുരഭിമാനക്കൊല വർദ്ധിച്ചുവരുന്ന കാലമാണിത്. ഇന്ത്യയിൽ മാത്രമല്ല, പാകിസ്താനിലും അതുതന്നെയാണ് സ്ഥിതി. പാകിസ്താനില്‍ മനസാക്ഷിയെ നടുക്കിയ ഒരു ദുരഭിമാന കൊലയെ സംബന്ധിച്ച വാർത്തകളാണ് ഇപ്പോഴുയരുന്നത്. കുടുംബത്തെ ധിക്കരിച്ച് 10 വര്‍ഷം മുന്‍പ് വിവാഹം കഴിച്ച യുവതിയെ അനന്തരവന്‍ കൊലപ്പെടുത്തി. ഒൻപത് ദവയസ്സുള്ള ബാലനാണ് യുവതിയെ കൊലപ്പെടുത്തിയത്. 

ലഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട സര്‍ഗോധ ചക് 104 എസ്ബി എന്ന ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഈ ദാരണ സംഭവമുണ്ടായത്. കുടുംബാംഗങ്ങളില്‍ നിന്ന് കേട്ടുവളര്‍ന്ന പകയും ആയുധം ഉപയോഗിക്കാനുള്ള പരിശീലനവും ലഭിച്ച ബാലന്‍ അവസരം കിട്ടിയപ്പോള്‍ മാതൃസഹോദരിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കുടുംബത്തിന് താല്‍പര്യമില്ലാത്ത വിവാഹം കഴിച്ച യുവതിയോട് ആദ്യകാലങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. എന്നാൽ ഹകാലം മാറിയതോടെ അവര്‍ അനുരഞ്ജനത്തിലെത്തി. നിലവിൽ തൻ്റെ കുടുംബവുമായി രമ്യതയിലായിരുന്നു യുവതി. എന്നാൽ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്നു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ബാലന്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയശേഷം പ്രതിയായ കുട്ടിയുമായി കുടുംബം ഒളിവില്‍ പോയശന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. 

പാകിസ്താനില്‍ ദുരഭിമാന കൊല വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹ്യൂമന്‍ റ്റൈ്‌റ്‌സ് വാച്ചിന്റെ കണക്ക് പ്രകാരം ആയിരത്തിലേറെ പേരാണ് പതിവര്‍ഷം ഇത്തരത്തിൽ കൊല്ലപ്പെടുന്നത് എന്നാണ് കണക്കുകൾ പുറത്തു വരുന്നത്.