വിവാഹം കഴിഞ്ഞ് 13 ദിവസത്തിന് പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പൂനം പാണ്ഡെ

single-img
24 September 2020

പൂനം പാണ്ഡെ ഭർത്താവിനെതിരെ പീഡന പരാതിയുമായി രംഗത്ത്. ഭർത്താവ് തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെ (46) അറസ്റ്റിലായിയെന്ന് റിപ്പോർട്ട് .

ഗോവ പൊലീസാണ് സാം ബോംബെയെ അറസ്റ്റ് ചെയ്തത്. നടി നൽകിയ പരാതിയിൽ സാം തന്നെ അപമാനിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം ഉയർത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് നടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് നടക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് കേവലം പതിമൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൂനം പാണ്ഡെയുടെ പരാതി. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ഈ മാസം പത്തിനാണ് ഇവർ വിവാഹിതരായത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്’. എന്നാണ് പൊലീസ് അറിയിച്ചത്. സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.