എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

single-img
24 September 2020

ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽ തുടരുന്ന ചെന്നൈയിലെ എംജിഎം ഹോസ്പിറ്റലാണ് ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. നേരത്തേ കൊവിഡ് ബാധിതനായതിനെ തുടർന്ന് ആഗസ്റ്റ് 5 നാണ് എസ്പബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സെപ്റ്റംബർ 7 ന് എസ്ബിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതായി എസ്പിബിയുടെ മകൻ ചരൺ വ്യക്തമാക്കിയിരുന്നു.

പിന്നാലെ 74 വയസുകാരനായ എസ്പിബി ആശുപത്രിയിൽ വെച്ച് വിവാഹ വാർഷിക ആഘോഷിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹത്തിന്റെ നില വീണ്ടും വഷളായിയെന്ന് റിപ്പോർട്ട് വരുന്നത്. ‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു, അടുത്തിടെ കൊറോണ വൈറസിന് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായെന്നും എം‌ജി‌എം ഹെൽ‌ത്ത് കെയറിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു’.