ചലച്ചിത്ര താരം സെറീന വഹാബിന് കോവിഡ്; ഫലം നെഗറ്റീവാകാതെ ഡിസ്ചാര്‍ജ്ജ്

single-img
23 September 2020

ചലച്ചിത്ര താരം സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. താരത്തെ മുംബൈയിലെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വസ്ഥതകള്‍ മാറിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സെറീന വീട്ടില്‍ തിരികെയെത്തി. ഇവിടെ വച്ചാണ് ഇപ്പോള്‍ ചികിത്സകള്‍ പുരോഗമിക്കുന്നത്.

സന്ധികളില്‍ കടുത്ത വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ട താരത്തിന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നും ഇപ്പോൾ ആരോഗനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

‘കഴിഞ്ഞ ആഴ്ചയാണ് സെറീന വഹാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. പനിയും ശ്വാസതടസ്സവുമുണ്ടായിരുന്നു. അവര്‍ക്ക് എല്ലാ ചികിത്സയും നല്‍കി. അഞ്ചു ദിവസത്തിനു ശേഷം വീട്ടിലേക്ക് പോയി.’ -ഡോ. ജലീല്‍ പാര്‍ക്കര്‍ പറഞ്ഞു.