ഇന്ത്യയുടെ ആഭ്യന്തര വിഷയം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് തു​ർ​ക്കി: കശ്മീർ പ്രശ്നത്തിൽ പരിഹാരം കാണണം

single-img
23 September 2020

ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീർ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റി​സെ​പ് ത​യ്യി​പ് എ​ർ​ദോ​ഗ​ൻ രംഗത്ത്. യുഎൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ർ​ദോ​ഗ​ൻ കശ്മീർ പ്ര​ശ്നം പ​രാ​മ​ർ​ശി​ച്ച​ത്. ദ​ക്ഷി​ണേ​ഷ്യയുടെസ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ൽ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പൊതുസഭയിൽ പറഞ്ഞത്. 

ദക്ഷിണേഷ്യയുടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും കശ്മീർ വി​ഷ​യം  അ​തി​പ്ര​ധാ​ന​മാ​ണെന്നും എർദോഗൻ പറഞ്ഞു. വലിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും എർദോഗൻ ചൂണ്ടിക്കാട്ടി. 

യു​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​തെന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.