ഫെബ്രുവരിയിൽ ട്രംപും സംഘവും ഇന്ത്യ സന്ദർശിച്ചത് കോവിഡ് പരിശോധനയില്ലാതെ: വി മുരളീധരൻ

single-img
23 September 2020

ഇന്ത്യാ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സംഘത്തിനും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനാണ് ഇക്കാ്ര്യം പറഞ്ഞത്. . ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്നില്ലെന്നാണ് മുരളീധരൻ ഇതിനു കാരണമായി പറഞ്ഞത്. 

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നുവെന്ന് ട്രംപിൻ്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. 

ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി 24,25 തീയതികളില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നില്ല. കോവിഡ് 19നെ ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 11ന് ആണ്- മന്ത്രി വ്യക്തമാക്കി. 

മാര്‍ച്ച് നാലുമുതലാണ് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രാജ്യത്തെ 21 എയര്‍പോര്‍ട്ടുകളില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പ്രമുഖര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ നടപടികളും മറ്റുമാണ് സ്വീകരിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.