ചൈന തങ്ങളെ ഭരിക്കണം എന്നാണ് കാശ്മീരിലെ ജനങ്ങൾക്ക് ആഗ്രഹം: ഫാറൂഖ് അബ്ദുള്ള

single-img
23 September 2020

കാശ്മീരിലെ ജനങ്ങൾക്ക് അവര്‍ സ്വയം ഇന്ത്യക്കാരാണെന്ന തോന്നൽ നഷ്ടമായതായി നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. അതുകൊണ്ടുതന്നെ ഇന്ത്യയേക്കാൾ ചൈന തങ്ങളെ ഭരിക്കാനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു

ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയറി’നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം. ഇന്ത്യക്കാര്‍ ആകാന്‍ കാശ്മീരികൾ ആഗ്രഹിക്കുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞതായും ചൈന അവരെ ഭരിക്കണമെന്ന പരാമർശം അദ്ദേഹം ആവർത്തിച്ചുവെന്നും തന്റെ ലേഖനത്തിൽ പറയുന്നു.

ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന അവകാശവാദം തികഞ്ഞ വിഡ്ഢിത്തമാണ്. 1ഭരണ ഘടനയിലെ 44-ാം വകുപ്പ് പിൻവലിക്കുകയും തെരുവുകളിലെ സൈനികരെ മാറ്റുകയും ചെയ്യുകയാണെങ്കിൽ ദശലക്ഷക്കണക്കിനാളുകൾ ഇപ്പോഴും പ്രതിഷേധവുമായി രംഗത്തുവരും എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം താന്‍2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ എടുത്തുകളയില്ലെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും ഇക്കാര്യത്തില്‍ മോദി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു. ഇതുവഴി ജനങ്ങൾ തന്നെ വഞ്ചകനായി കണ്ടു, കേന്ദ്ര സർക്കാറാവട്ടെ തടവിലാക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങൾക്ക് ഇപ്പോൾ വിശ്വാസമുണ്ടെന്നും ഈ സംഘടനകള്‍ ഇന്ത്യയുടെ സേവകരാണെന്ന് ജനം കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.