ടൈം മാഗസിന്റെ പട്ടികയില്‍ നരേന്ദ്രമോദി: ഇടംനേടാന്‍ കാരണം ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരന്‍ എന്ന നിലയില്‍

single-img
23 September 2020

ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ടൈം മാഗസിന്റെ 2020 പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടം നേടിയിരുന്നു. ഇതിനുള്ള കാരണം അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരനായ നിലയില്‍ ആണെന്ന് പറയുകയാണ്‌ മാഗസിന്‍.

തങ്ങള്‍ എന്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ പട്ടിയില്‍ തിരഞ്ഞെടുത്തു എന്ന് വിശദീകരിച്ചു കൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കത്തിലായിരുന്നു ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മിക്കവാറും പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും രാജ്യത്ത് ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി മാത്രമാണ് എന്നാണ് ടൈം മാഗസിന്‍ പറയുന്നത്.

ജനങ്ങള്‍ക്കിടയില്‍ സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യം അധികാരത്തിലെത്തുകയും , അതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ-ഹൈന്ദവ ദേശീയവാദികളായ- ബിജെപി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി എന്നും കത്തില്‍ പറയുന്നു.

ഈ സമയം കോവിഡ് മഹാമാരിയുടെ തീവ്രത അടിച്ചമര്‍ത്തലിന് മറയായതായും. ലോകത്തിലെ തന്നെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നുവെന്നും ടൈം മാഗസിന്‍ പറയുന്നു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസ്, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.