പാളയം മാര്‍ക്കറ്റില്‍ തീവ്രതയേറിയ കൊവിഡ് വ്യാപനം; രോഗബാധ 232 പേര്‍ക്ക്

single-img
23 September 2020

കോഴിക്കോട്ടെ പ്രശസ്തമായതും തിരക്കേറിയതുമായ പാളയം മാര്‍ക്കറ്റില്‍ തീവ്രതയേറിയ കൊവിഡ് വ്യാപനം. പ്രദേശത്തെ 760 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ 232 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

പ്രധാനമായും മാര്‍ക്കറ്റിലെ കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിങ്ങിനെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലാണ് പരിശോധന നടത്തിയത്. വൈറസ് വ്യാപനം രൂക്ഷമായതോടെ മാര്‍ക്കറ്റ് അടച്ചിടാൻ കോര്‍പറേഷന്‍ തീരുമാനമെടുത്തു.