`മുഖ്യമന്ത്രി നിർദ്ദേശിച്ചു, ചീഫ് സെക്രട്ടറി തീയിട്ടു´: സെ​ക്ര​ട്ട​റി​യേ​റ്റിലെ തീപിടുത്തം സർക്കാർ നിർമ്മിച്ചതാണെന്ന വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ സർക്കാർ നടപടി

single-img
23 September 2020

തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​പി​ടി​ത്തം നടന്ന സംഭവത്തിൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത ന​ൽ​കി​യത് ​ചൂണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ നീ​ക്കം നടക്കുന്നത്. 

ചീ​ഫ് സെ​ക്ര​ട്ട​റി ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ടെ​ന്നും ഇ​തി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്നുമുള്ള രീതിയിൽ വാ​ർ​ത്ത​ക​ൾ വന്നിരുന്നു. ഈ വാർത്തകൾ  ന​ല്‍​കി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. 

പ്ര​സ് കൗ​ൺ​സി​ൽ‌ ഓ​ഫ് ഇ​ന്ത്യ​യ്ക്കു പ​രാ​തി ന​ൽ​കാനും തീരുമാനമെടുത്തിട്ടുണ്ട്. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്കാ​യി എ​ജി​യി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. നി​യ​മോ​പ​ദേ​ശം മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് തീ​രു​മാ​നം.

 മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ചു​വ​ടു പി​ടി​ച്ച് തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാണ് സർക്കാർ പറയുന്നത്.