പായല്‍ ഘോഷിന്റെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ പീഡന കുറ്റത്തിന് എഫ്ഐആര്‍

single-img
23 September 2020

ബോളിവുഡ് നടി പായല്‍ ഘോഷ് ലൈംഗികാക്രമണ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മുംബൈ പോലീസ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനുമേല്‍ എഫ്ഐആര്‍ ചുമത്തി. ഇന്ന് പായല്‍ തന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുതേയോടൊപ്പം മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി കൈമാറിയത്.

ഈ പരാതി പ്രകാരം പീഡനം, തെറ്റായ സംയമനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2013ല്‍ വെര്‍സോവയ്ക്ക് സമീപമുള്ള യാരി റോഡില്‍ വെച്ച് അനുരാഗ് പീഡിപ്പിച്ചതായി പായലിന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നടി പായല്‍ ഘോഷ് സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ അനുരാഗ് കശ്യപിനെതിരെ ആദ്യമായി ലൈംഗികാക്രമണ പരാതി ഉന്നയിച്ച് രംഗത്തുവന്നത്.

അതേസമയം തന്നെ പായല്‍ നിശബ്ദനാക്കാന്‍ നോക്കുകയാണെന്നായിരുന്നു ആരോപണത്തെത്തുടര്‍ന്ന് അനുരാഗ് പ്രതികരിച്ചിരുന്നത്. പായലിനെതിരായും അനുരാഗിനെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.