ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ അതിന്റെ മ്യൂസിയമാക്കി മാറ്റി; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേനാ എംപി

single-img
22 September 2020

പാര്‍ലമെന്റില്‍ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി രംഗത്ത്. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം പിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമാണ് . സോഷ്യല്‍ മീഡിയയില്‍ ഇവര്‍ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ ജനാധിപത്യത്തിന്‍റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തി.

”ബില്ലുകൾ കേന്ദ്രം ഓർഡിനൻസുകളിലൂടെ അവതരിപ്പിക്കുന്നു, ഇവയെ വിശദമായ ചർ​ച്ചയോ വോ​​ട്ടെടുപ്പോ ഇല്ലാതെയും സെലക്ഷൻ കമ്മിറ്റിക്ക്​ വിടാതെയും പാസാക്കുകയാണ്. പ്രതിപക്ഷത്തിന് പറയാനുള്ള ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒന്‍പത്​ ബില്ലുകളാണ് പാസാക്കിയത്. ഒരു പക്ഷെ നാ​ളെ അവ തൊഴിൽ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്‍റെ ക്ഷേത്രം മുതൽ ജനാധിപത്യത്തി​ന്‍റെ മ്യൂസിയം വരെ”- എന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.