കസ്റ്റംസ് അന്വേഷണം പരാജയം; കെ ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തി: മുല്ലപ്പള്ളി

single-img
22 September 2020

ഒരുപക്ഷെ സ്വര്‍ണകടത്ത് നടന്നിരിക്കാമെന്ന പ്രസ്താവനയിലൂടെ മന്ത്രി കെടി ജലീല്‍ ചാനലിലൂടെ ഏറെക്കുറേ കുറ്റസമ്മതം നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണ കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രി ഒരുവശത്ത് കള്ളകടത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ അഭിമുഖങ്ങളിലൂടെ കെ ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തിയെന്ന് മുല്ലപ്പള്ളി പറയുകയായിരുന്നു. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് കൃത്യമ‌ായി അന്വേഷണം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം തന്നെ, കെടി ജലീലിനെതിരെ യുഡിഎഫ് പറഞ്ഞത് ശരിയായെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദും പ്രതികരിച്ചു.

സൌഹൃദ രാജ്യമായ യുഎഇയെ അപമാനിച്ചുവെന്ന സിപിഎമ്മിന്‍റെ ആരോപണം പ്രതിപക്ഷ നേതാവ് തള്ളി കളഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതികള്‍ അന്വേഷിക്കുക, കെടി ജലീലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നണി സെക്രട്ടറിയേറ്റിനും കലക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തുകയുമുണ്ടായി.