സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്ന ചിത്രങ്ങളുമായി മമ്മൂട്ടി

single-img
22 September 2020

തന്റെ ആരാധകരെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പോലും വളരെ വിസ്മയിപ്പിക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതിന്റെ ഉദാഹരണമായിരുന്നു അടുത്തിടെ പുറത്തുവന്ന ഒരു ലോക്ക് ഡൌണ്‍ വര്‍ക്ക്ഔട്ട്‌ ചിത്രം.

സാധാരണ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത് തന്റെ തോട്ടത്തിൽ വിളഞ്ഞ സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ട്.