‘ലൈംഗികാതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി കസ്‍തൂരി

single-img
22 September 2020

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് നടത്തിയ ലൈംഗികാരോഗണത്തിന് പിന്നാലെ ലൈംഗിക അതിക്രമങ്ങള്‍ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി കസ്‍തൂരി ശങ്കര്‍. വ്യക്തമായി തെളിവുകളില്ലാതെ ഇത്തരം കേസുകളില്‍ ആരോപണം ഉന്നയിക്കുന്നതുകൊണ്ട് ഗുണമൊന്നും ഉണ്ടാവില്ലെന്നും കസ്‍തൂരി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കസ്‍തൂരിയുടെ അഭിപ്രായപ്രകടനം.

പായലിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു കസ്തുരിയുടെ ആദ്യ ട്വീറ്റ്. “നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ ആരോപണത്തെ ബലപ്പെടുത്തുന്ന, പ്രത്യക്ഷത്തിലുള്ള തെളിവ് ഇല്ലാതെ ഉന്നയിക്കപ്പെടുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ തെളിയിക്കുക ഏറെക്കുറെ അസാധ്യമാണ്. പക്ഷേ അത് ഒരാളുടെയോ ഉള്‍പ്പെട്ട എല്ലാവരുടെയുമോ പേര് നശിപ്പിക്കും. അല്ലാതെ ഗുണമൊന്നുമില്ല”, എന്നായിരുന്നു കസ്‍തൂരിയുടെ ആദ്യ ട്വീറ്റ്.