കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

single-img
22 September 2020

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത് വന്‍ സ്വര്‍ണ വേട്ട. കേരളത്തിലേക്ക് ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 95.35 ലക്ഷം രൂപക്കുള്ള 1.866 കിലോഗ്രാം സ്വര്‍ണം പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസാണ്(45) കസ്റ്റഡിയിലായത്.

സ്വര്‍ണ്ണം കുഴല്‍ രൂപത്തിലാക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.