ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം; യുദ്ധക്കപ്പലുകളില്‍ ഹെലികോപ്റ്റർ പറത്താൻ വനിതാ നാവികസേന ഉദ്യോഗസ്ഥർ

single-img
21 September 2020

രാജ്യത്തിന് കൂടുതല്‍ കരുത്തായി യുദ്ധമുഖത്ത് നാവികസേനയ്ക്ക് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ വനിതകളും. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിതാ ഉദ്യോഗസ്ഥർ കൊച്ചി നാവിക സേനയുടെ ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി.

ഇന്ത്യയുടെ സൈനിക ചരിത്രത്തിലാദ്യമായാണ് വനിതകളില്‍ നിന്നും നാവികസേന ഉദ്യോഗസ്ഥർ യുദ്ധക്കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നത്.രാജ്യത്തിനായി സബ് ലഫ്. കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഉദ്യോഗസ്ഥർ.

60 മണിക്കൂർ വരെ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. ബിടെക്ക് ബിരുദം പൂർത്തിയാക്കിയ രണ്ടു പേരും 2018ലായിരുന്നു നാവികസേനയിൽ ചേരുന്നത്. അതേസമയം മലയാളികളായ ക്രീഷ്മയും അഫ്നനുമാണ് ദീർഘദൂര വിമാനങ്ങൾ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥർ.