`എനിക്കല്ലാതെ പിന്നെ മറ്റാർക്ക്?´: ഈ വർഷത്തെ സമാധന നോബേൽ തനിക്കു തന്നെയെന്ന് ട്രംപ്

single-img
21 September 2020

തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ കെെക്കൊണ്ട തനിക്കു തന്നെ നോബേൽ സമ്മാനം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

കൊസോവോ ലിബറേഷൻ ആർമിയും സെർബിയൻ സൈന്യവുമായുള്ള പോരാട്ടത്തിൽ പതിനായിരങ്ങളാണ് മരിച്ചത്. സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ലെന്നുള്ളതാണ് വസ്തുത. 

ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാറൊപ്പിടാൻ മധ്യസ്ഥതവഹിച്ചതിന് നോർവേ പാർലമെന്റംഗം ക്രിസ്ത്യൻ ടൈബ്രിങ് ജെഡെ ട്രംപിനെ 2021-ലെ നൊബേലിന് ശുപാർശചെയ്തിരുന്നു. അതിനു പിന്നാലെ ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുകയും ചെയ്തിരുന്നു.