തബ് ലീഗ് ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി; രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍

single-img
21 September 2020

രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തബ് ലീഗ് ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിക്കുകയായിരുന്നു.

സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഈ സമ്മേളനം നടത്തിയതെന്നും അത് രോഗവ്യാപനത്തിന് കാരണമായതായും മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു. തബ് ലീഗ് ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന ശിവസേനാ എം പി അനില്‍ ദേശായിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വക്തമാക്കിയത്.

അതേസമയം തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 2361 പേരെ മാര്‍ച്ച് 29ന് ഡല്‍ഹി പോലീസ് ഒഴിപ്പിച്ചിരുന്നു.
സമ്മേളന ശേഷം ജമാ അത്തിന്റെ 233 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു.