ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽക്കാൻ തയ്യാർ: മക്കളുടെ ചികിത്സയ്ക്ക് പണം തേടി ഒരമ്മ തെരുവിൽ

single-img
21 September 2020

മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ സ്വന്തം അവയവങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ബോര്‍ഡ് പ്രദർശിപ്പിച്ച് ഒരമ്മ. വരാപ്പുഴ സ്വദേശിനിയായ ശാന്തിയാണ് തൻ്റെ അഞ്ച് മക്കളുമായി തെരുവില്‍ ഇറങ്ങിയത്. കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. 

ഇവരുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പേര്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുണ്ട്. ഇവരുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കാന്‍ ശാന്തിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നെന്നും ഇരുപത് ലക്ഷം രൂപയോളം കടമുണ്ടെന്നും ശാന്ത പറയുന്നു. പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. പിന്നാലെ ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കഴിഞ്ഞു.