രണ്ടാമൂഴം സിനിമ ഉടനെന്ന് എംടി, കഥയിലും തിരക്കഥയിലും പൂർണാധികാരി എംടി; കേസ് തീർപ്പാക്കി

single-img
21 September 2020

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കം തീർപ്പാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അതേസമയം, പല സംവിധായകരും രണ്ടാമൂഴം തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട് എന്ന് എംടി. മറ്റു കാര്യങ്ങൾ ദ്രുതഗതിയിൽ നടക്കും. രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്നും എംടി വാസുദേവൻ നായർ വ്യക്തമാക്കി.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും എംടി പറഞ്ഞു. രണ്ടാമൂഴത്തിന്റെ കഥയിലും തിരക്കഥയിലും പൂർണ അധികാരം എംടിക്കായിരിക്കുമെന്ന് വിഎ ശ്രീകുമാർ മേനോനുമായി ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യില്ല. എംടിക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുക എംടിയും മടക്കി നൽകും.

തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പു വ്യവസ്ഥ ചെയ്യുന്നു. ശ്രീകുമാർ മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യുകയാണെങ്കിൽ അതിലെ കേന്ദ്ര കഥാപാത്രം ഭീമൻ ആകരുതെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്.