സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
21 September 2020

സംസ്ഥാനത്ത് സജീവമായി നില്‍ക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വളരെയധികം കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ എന്നും എന്‍ഐഎയുടെ കണ്ടെത്തലുകള്‍ക്കായി ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് എല്ലാവര്‍ക്കും മുകളിലാണ് നിയമമെന്നായിരുന്നു ഗവര്‍ണര്‍ മറുപടി പറഞ്ഞത്. അതേസമയം, നാളെ ഡിജിറ്റല്‍ തെളിവുകളുടെ ഉള്‍പ്പെടെയുള്ള അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.