കാവ്യയെ സിനിമയിലേക്കെടുക്കാന്‍ കാരണം ‘ നാണം’; വെളിപ്പെടുത്തി കമല്‍

single-img
21 September 2020

ബാല താരമായി പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യാമാധവൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. അതിനു ശേഷം മലയാളികളുടെ പ്രിയ നടിയായി മാറിയ കാവ്യയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകന്‍ കമല്‍ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത്.

കുട്ടിയായിരുന്നപ്പോൾ തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ എപ്പോഴും താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. അതിനുള്ള കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു എന്നതാണ്. സ്‌കൂളിൽ, അതും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്ന് കമൽ പറയുന്നു.

എന്നാൽ അതേ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തത് എന്നും സംവിധായകന്‍ വെളിപ്പെടുത്തി. ഈ സംഭവം നടക്കുമ്പോൾ നൂറിലധികം കുട്ടികള്‍ അന്ന് അഭിനയിക്കാനായി ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ സിലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ ‘കഥ ഇതുവരെ’ എന്ന പരിപാടിയില്‍ പറയുകയുണ്ടായി.