മട്ടന്നൂരിൽ വീടിനുള്ളിൽ സ്ഫോടനം; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം

single-img
21 September 2020

കണ്ണൂർ മട്ടന്നൂരിൽ വീട്ടിനുള്ളിൽ സ്ഫോടനം. മട്ടന്നൂർ നടുവനാട്ടിൽ രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു. പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.