ജലീൽ വിഷയത്തിൽ കോൺഗ്രസ്- ബിജെപി പ്രതിഷേധങ്ങൾ നേരിടാൻ മുന്നിൽ നിന്ന എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു: നിരവധി നേതാക്കൾ സമ്പർക്കപ്പട്ടികയിൽ

single-img
21 September 2020

തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന മന്ത്രി ജലീലിനെതിരായ പ്രതിഷേധസമരങ്ങളെ നേരിടുന്നതിന് മുന്നിൽ നിന്ന എസിപിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുുറത്തു വരുന്ന വിവരങ്ങൾ. അതേസമയം രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി സംബന്ധിച്ചിരുന്നു. 

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചു. രാജേന്ദ്രനുമായി സമ്പര്‍ക്കം പുലര്‍ത്തിയ നേതാക്കൾ സ്വയം ക്വാറൻ്റെെനിൽ പ്രവേശിച്ചു.