കണ്ണൂരിൽ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേര്‍ക്ക് ബോംബേറ്; പിന്നില്‍ ആർഎസ്എസ് എന്ന് സിപിഐ

single-img
21 September 2020

കണ്ണൂർ ജില്ലയിലെ തലശേരിയിൽ സിപിഐയുടെ തലശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറ്. ആർഎസ്എസിന്റെ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു.

മുദ്രാവാക്യം വിളികളുമായി എത്തിയ ഒരു സംഘം ആർഎസ്എസ് പ്രവർത്തകരാണ് വീടിന് നേർക്ക് ബോംബ് എറിഞ്ഞതെന്നും സിപിഐ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആക്രമണം ഉണ്ടായ സുരേന്ദ്രന്റെ വീട് സിപിഐയുടെയും സിപിഎമ്മിന്റെയും നേതാക്കൾ സന്ദർശിച്ചു. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ആർഎസ്എസ് ഓഫിസിന് നേര്‍ക്ക് അക്രമമുണ്ടായിരുന്നു.