മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം: ക്വാറൻ്റെെനിൽ കഴിഞ്ഞു വന്നിരുന്ന രണ്ടു അതിഥി തൊഴിലാളികൾ മരിച്ചു

single-img
21 September 2020

എ​റ​ണാ​കു​ള​ത്തെ മ​ല​യാ​റ്റൂ​രി​ൽ പാ​റ​മ​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പാ​റ​മ​ട​യ്ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ടി​മ​രു​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. 

സേ​ലം സ്വ​ദേ​ശി പെ​രി​യ​ണ്ണ​ൻ, ചാ​മ​രാ​ജ്ന​ഗ​ർ സ്വ​ദേ​ശി ഡി.​നാ​ഗ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ്ഫോ​ട​നം ന​ട​ന്ന കെ​ട്ടി​ട​ത്തി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. 

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.