അന്ന് മുത്തലാഖ് ബിൽ, ഇപ്പോൾ കാർഷിക ബിൽ; സഭയിൽ ഇല്ലാതെ പികെ കുഞ്ഞാലിക്കുട്ടി; സോഷ്യൽ മീഡിയയിൽ വിമർശനം

single-img
21 September 2020

കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം കനക്കവെ മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ പാര്‍ലമെനറിലെ അസാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ലീഗ് അനുഭാവികളും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ പ്രവര്‍ത്തകരുള്‍പ്പടെ ഉണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് ബില്ലുമായി ബന്ധപ്പെട്ട ബഹളവും സസ്പെന്‍ഷനും ഉണ്ടായതെങ്കിലും ലോക്സഭയിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ശനിയും ഞായറും തിങ്കളും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ വിമര്‍ശന കാരണം.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില് അവതരണ വേളയിലെ കുഞ്ഞാലിക്കുട്ടിയുടെ അന്നാന്നിധ്യംവലിയ വിവാദമാവുകയും പാര്‍ലമെന്‍റില്‍ പരാമവധി ഹാജരാകണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നതാണ്.

മുത്തലാഖ് ബില്ലിലെ ചര്‍ച്ചയില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ആ സമയവും സോഷ്യല്‍ മീഡിയയിലാകെ പൊങ്കാല നടന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേരാണ് അന്നും വിമര്‍ശനവും ട്രോളുമായി എത്തിയിരുന്നത്.