മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ആശ ശരത്തും

single-img
20 September 2020

ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി സുരേഷ് ഗോപിയും ആശ ശരത്തും എത്തുന്നു. മൂന്നര ദശാബ്ദങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമ ഫീല്‍ ഗുഡ് മൂവിയായിരിക്കുമെന്ന് മേജര്‍ രവി പറയുന്നു.

അതേസമയം പ്രധാന കഥാപാത്രങ്ങളുടെ ചെറുപ്പം അവതരിപ്പിക്കുന്ന ബാലതാരങ്ങളായി ആരുവരുമെന്ന കാര്യത്തില്‍ ഇനിയും അവസാന തീരുമാനം ആയിട്ടില്ല. സാധാരണയായി മേജര്‍ രവി ഒരുക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായൊരു സിനിമയായിരിക്കും ഇത്. പുതിയ സിനിമയ്ക്ക് യാതൊരുവിധ സൈനിക ബന്ധവും ഉണ്ടാവില്ല എന്നും സംവിധായകന്‍ പറയുന്നു.

നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാനാവും എന്നും പ്രധാന ലൊക്കേഷന്‍ പാലക്കാടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.