ബിജെപി പരിപാടികളിൽ നിന്നും വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ: ചാനൽ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറുന്നെന്നും റിപ്പോർട്ടുകൾ

single-img
20 September 2020

ബിജെപിയുടെ ശോഭ സുരേന്ദ്രൻ ബിജെപി പരിപാടികളിൽ നിന്നു വിട്ടു നിൽക്കുന്നതു സംബന്ധിച്ച് സമുഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ നിറസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രനെ കുറച്ചുനാളുകളായി സജീവമായി ഒരു പരിപാടികളിലും കാണാറില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതോടെയാണ് ശോഭാ സുരേന്ദ്രന്റെ സജീവ പങ്കാളിത്തം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. അതേ സമയം, പാര്‍ട്ടി വൈസ് ്രപസിഡന്റ് സ്ഥാനത്ത് നിന്ന് ശോഭാ സുരേന്ദ്രനെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. 

പിഎസ് ശ്രീധരൻപിള്ള പാർട്ടി പ്രസിഡൻ്റ് പദവി ഒഴിഞ്ഞപ്പോൾ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പദത്തിലേക്ക് ശോഭയുടെ പേരും കേട്ടിരുന്നു.പൊതുപരിപാടികളിലും ഇപ്പോള്‍ സാന്നിധ്യമായി ശോഭ എത്തുന്നില്ലെന്നുള്ളതാണ് സംശയം വർദ്ധിപ്പിക്കുന്നത്. 

മാത്രമല്ല ചാനല്‍ ചര്‍ച്ചകള്‍ക്കായി വിളിക്കുമ്പോഴും ശോഭാ സുരേന്ദ്രന്‍ ഒഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കുകയാണെന്നും മംഗളം റിപ്പോർട്ടു ചെയ്യുന്നു.