പ്ലസ്‌ വണ്ണിനു പ്രവേശനം ലഭിച്ചില്ല: പതിനാറുകാരി ആത്മഹത്യ ചെയ്തു

single-img
20 September 2020

പ്ലസ്‌ വണ്ണിനു പ്രവേശനം ലഭിക്കാത്തതിൻ്റെ പേരിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു.  അതിരമ്പുഴ പ്ലാത്തോട്ടിയിൽ ദീലിപിന്റെ മകൾ മൈഥിലി(16)യാണ്‌ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. 

മൈഥിലിക്കു പത്താം ക്ലാസിൽ മാർക്ക്‌ കുറവായിരുന്നു. ഇത്  മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂർ പോലീസ്‌ പറഞ്ഞു. വീട്ടുകാർ ടിവി കാണുന്നതിനിടെ മുറിയിൽ കയറിയ മൈഥിലി ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വീട്ടുകാർ ബലമായി വാതിൽ തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്‌.

ബെഡ്‌ഷീറ്റ്‌  ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു വീട്ടുവളപ്പിൽ. പിതാവ്‌: ദിലീപ്‌ അതിരമ്പുഴ കെഎസ്ഇബിയിൽ ഉദ്യോഗസ്‌ഥനാണ്‌. അമ്മ സിന്ധു.