യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം; വിമർശനവുമായി സിപിഎം

single-img
20 September 2020

സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി യുഎഇയെ ഒരു കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് മുസ്ലീം ലീഗേ നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ നീക്കമെന്ന വിമര്‍ശനവുമായി സിപിഎം.

യുഎഇ നല്‍കിയ ഈന്തപഴത്തിലും സ്വർണ്ണമാണെന്ന് പറഞ്ഞ പികെ കുഞ്ഞാലിക്കുട്ടി താന്‍ പറഞ്ഞതിനുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക്‌ കൈമാറാൻ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സൌഹൃദ രാജ്യമായ യു എ ഇ യെ ആക്ഷേപിക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന ആക്ഷേപവും സിപിഎം ഉയര്‍ത്തി.