കേരളത്തിലെ ഐസിസ് സാന്നിധ്യം; ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി

single-img
20 September 2020

കേരളം കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐസിസ് സാന്നിധ്യത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തില്‍ ഭീകരരുടെ വന്‍ സാന്നിധ്യമെന്ന രീതിയിലുള്ള കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ല എന്നും ഭീകരഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഐസിസ് ഭീകരരുടെ ശക്തമായ രീതിയിലുള്ള സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിനുള്ള അവസരത്തിനായി തക്കം പാര്‍ക്കുകയാണെന്നുമുള്ള യു എന്‍ സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലായില്‍ പുറത്തു വന്നിരുന്നു.

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 150- 200 ഭീകരരുടെ സംഘമാണിതെന്നും അന്താരാഷ്‌ട്ര തലത്തില്‍ ഐസിസ്, അല്‍ ഖായിദ ഭീകര സംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യു.എന്‍ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.