കാര്‍ഷിക ബില്ല് അവതരണം; രാജ്യസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

single-img
20 September 2020

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ല് രൂക്ഷമായ പ്രതിപക്ഷ എതിര്‍പ്പിനിടയില്‍ രാജ്യസഭയില്‍ പാസായി. ബഹളം കാരണം ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. ഇന്ന് പ്രധാനമായും രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

കാര്‍ഷിക മേഖയുമായി ബന്ധപ്പെട്ട ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയത്ത്. അതേസമയം എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ സഭയ്ക്ക്പരിഗണിക്കാനായില്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാജ്യത്തെ കർഷകരുടെ മരണവാറണ്ടെന്നാണ്കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചത്. കാര്‍ഷിക ബില്‍ കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും ആരോപിച്ചു. അതേസമയം ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തളത്തിൽ ധർണ നടത്തി.