സമ്പർക്കത്തിൽ റിക്കാഡിട്ട് കോവിഡ് ബാധിതനായ നെ​ടു​ങ്ക​ണ്ട​ത്തെ മ​ത്സ്യ​വ്യാ​പാ​രി: മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം

single-img
20 September 2020

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ർ​ക്കം നെ​ടു​ങ്ക​ണ്ട​ത്തെ മ​ത്സ്യ​വ്യാ​പാ​രി​യു​ടേ​തെന്ന് റിപ്പോർട്ടുകൾ. ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യ ശേ​ഷം മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യിരിക്കുന്നത്. 

കു​മ​ളി എ​ട്ടാം മൈ​ൽ മു​ത​ൽ രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, പൂ​പ്പാ​റ, ചെ​മ്മ​ണ്ണാ​ർ, ക​മ്പ​മ്മേ​ട് തു​ട​ങ്ങി അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ഒ​ട്ടു മി​ക്ക പ​ട്ട​ണ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​വ​രെ​ല്ലാം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ​പോ​യി. ഇ​തു​വ​രെ ഉ​ണ്ടാ​യ​തി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്പ​ർ​ക്ക​മാ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇതിനെ കാ​ണു​ന്ന​ത്. 

ഇ​ടു​ക്കി​യി​ൽ നെ​ടു​ങ്ക​ണ്ടം ടൗ​ൺ പൂ​ർ​ണ​മാ​യി അ​ട​ച്ചു. മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​ക്സൈ​സ്, ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 48 പേ​ർ​ക്ക് ടൗ​ണി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.