കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ്

single-img
20 September 2020

കൈക്കൂലി കേസിൽ ടോമിൻ തച്ചങ്കരിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്. ഗതാഗത കമ്മീഷണർ ആയിരിക്കെ പാലക്കാട് ആർടിഒയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പണം ആവശ്യപ്പെടുന്നതിൻറെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്.

തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതേ തുടർന്നാണ് തെളിവുകളില്ലെന്ന് അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. യാസിൻ മുഹമ്മദ് ഐപിഎസ് വിരമിച്ചതിന് പിന്നാലെ ഡിജിപിയായി പ്രമോഷൻ ലഭിച്ച തച്ചങ്കരി നിലവിൽ ലോക്നാഥ് ബെഹ്റ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോ​ഗസ്ഥനാണ്.