ശക്തമായ മഴയ്ക്കു സാധ്യത: ഉരുൾപൊട്ടൽ മുന്നറിയിപ്പ്

single-img
20 September 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 204.5 മില്ലിമീറ്ററിലേറെ മഴ ലഭിച്ചേക്കുമെന്നും അപകട സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മഴ മറ്റന്നാള്‍ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. 

രാത്രി മഴ ശക്തിപ്പെടുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനു നിര്‍ദേശമുണ്ട്. മലയോരങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ ഗതാഗതം നിരോധിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ആവശ്യമെങ്കില്‍  കേന്ദ്രസേനകളും റെഡ്, ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ പകല്‍ ക്യാംപുകളിലേക്കു മാറ്റണം. കേന്ദ്ര സേനകള്‍ സജ്ജമാകാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും ആവശ്യാനുസരണം വിന്യസിക്കും. വ്യോമസേനാ വിമാനങ്ങളും തയാറാണ്.