ഇതാ ജിമ്മന്മാര്‍ക്ക് ഒരു വെല്ലുവിളി; നോക്കുന്നോ ഈ മുത്തശ്ശിയോട്

single-img
20 September 2020

ഇപ്പോൾ പ്രായം 73 ആയെങ്കില്‍ എന്താ ലോറെന്‍ ബ്രൂസോണ്‍ എന്ന ഈ മുത്തശ്ശി ചെയ്യുന്ന കഠിനമായ വ്യായാമ മുറകള്‍ ചെയ്യാന്‍ യുവാക്കള്‍ പോലും മടിക്കും. കാരണം, വളരെ ആയാസമുള്ളതും അപകടം പിടിച്ചതുമായ വ്യായാമ രീതിയായ ക്രോസ്സ്ഫിറ്റ് ട്രെയിനിംഗ് ആണ് ഇപ്പോഴും മുത്തശ്ശി ചെയ്യുന്നത് എന്നത് തന്നെ.

അടുത്തിടെ ലോറെന്റെ പേഴ്‌സണല്‍ ട്രെയ്‌നര്‍ വെസ്ലി ജെയിംസ് മുത്തശ്ശിയുടെ വര്‍ക്ക് ഔട്ടുകളുടെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് മുത്തശ്ശി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.ചെറുപ്പം മുതല്‍ തന്നെ ലോറെന്‍ നന്നായി വ്യായാമം ചെയ്തു വന്ന ഒരു വ്യക്തിയാണ്.

കുട്ടികാലത്ത് ബാലെ നൃത്തം പരിശീലിക്കുകയും പിന്നീട് ഇങ്ങോട്ട്67 വയസ്സുവരെ വ്യായാമ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. യുഎസിലെ കണക്റ്റിക്കട്ടിലാണ് മുന്‍ അഭിഭാഷകയായ ലോറെന്‍ താമസിക്കുന്നത്. ഇവര്‍ താനെ 60ാമത്തെ വയസില്‍ ട്രെയിനിംഗ് തുടങ്ങി. അന്ന് മുതല്‍ ഇതുവരെ ട്രെയിനിംഗിന് മുടക്കം വരുത്തിയിട്ടില്ല എന്നാണ് പരിശീലകന്‍ പറയുന്നത്.

പ്രായം കൂടിയതിനാല്‍ ശരീരത്തിലെ എല്ലുകള്‍ ഒടിയാതിരിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പേഴ്‌സണല്‍ ട്രെയ്‌നര്‍ പറയുന്നു. ആവശ്യമായ മേല്‍നോട്ടം ഇല്ലാതെ ക്രോസ്സ്ഫിറ്റ് ചെയ്താല്‍ ശരീരത്തിലെ പേശികള്‍ക്ക് പരിക്കേല്‍ക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ പ്രായത്തിലും മുത്തശ്ശി ക്രോസ്സ്ഫിറ്റ് ട്രെയ്‌നിംഗ് ചെയ്യുന്നത് എന്നതാണ് അത്ഭുതം.