പൊലീസിനെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാഠം പഠിപ്പിക്കുമെന്ന് ബിജെപി എംഎൽഎ: കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍

single-img
20 September 2020

പൊലീസിനെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാഠം പഠിപ്പിക്കുമെന്ന ഭീഷണിഉയർത്തി എംഎൽഎ. ബന്നാദേവി പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ സഞ്ജീവ് രാജ രംഗത്തെത്തിയത്.  പാര്‍ട്ടി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് എംഎൽഎ പൊലീസിനു നേരേ തിരിഞ്ഞത്. 

പൊലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരോട് ഇങ്ങനെയാണ്  പെരുമാറുന്നതെങ്കില്‍ സാധാരണക്കാരോട് എങ്ങനെ പെരുമാറുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. 

അതേസമയം ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം മറ്റൊരു ബിജെപി എംഎല്‍എ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ കേസെടുത്തത് സംബന്ധിച്ച് പൊലീസുകാരനെ തല്ലിച്ചതച്ചിരുന്നു.