ചിലയാളുകള്‍ മനപ്പൂർവം പ്രചരിപ്പിക്കുന്ന തെറ്റുകൾ;കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി യെദിയൂരപ്പ

single-img
19 September 2020

കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ മുഖ്യമന്ത്രി താന്‍ തന്നെയായിരിക്കും എന്നും മറ്റുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും യെദിയൂരപ്പ പറഞ്ഞു.

മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.

‘നേതൃമാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. അടിസ്ഥാനരഹിതമാണത്. ചിലയാളുകള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ മനപ്പൂർവം പ്രചരിപ്പിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലാവധി തികയുന്നതുവരെ ഞാന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി.’- യെദിയൂരപ്പ പറഞ്ഞു.