അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണം, അവള്‍ക്കൊപ്പം നില്‍ക്കുന്നു: പാര്‍വതി

single-img
19 September 2020

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ്, ഭാമ എന്നിവരുടെ കൂറുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തി. വളരെ ഹൃദയഭേദകമാണിത് എന്നും കേസില്‍ സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് തന്നെ ഞെട്ടിച്ചു എന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതി.

ഈ കാര്യത്തില്‍ പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം കൂടുതല്‍ ഞെട്ടിച്ചതായും അത് തീര്‍ത്തും പീഡനമാണ് എന്നും പാര്‍വതി പറഞ്ഞു. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണം എന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗോടുകൂടി എഴുതി.

“It is certain, in any case, that ignorance, allied with power, is the most ferocious enemy justice can have. Neither…

Posted by Parvathy Thiruvothu on Saturday, September 19, 2020