കൂടത്തായിയിൽ ആറു മരണം, കൂടത്തിൽ അഞ്ച്… കൂടത്തായിയിൽ ജോളിയെങ്കിൽ കൂടത്തിൽ ആര്?

single-img
19 September 2020

കരമന കൂടത്തിൽ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ചിൻ്റെ നിർണായക കണ്ടെത്തൽ എത്തിയതോടെ കൂടത്തിൽ ദുരൂഹമണങ്ങൾ ശ്രദ്ധയാകർഷിക്കുകയാണ്. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്നാണ് ക്രെെംബ്രഞ്ച് കണ്ടെത്തിയത്. കേസിൽ ഇയാളെ പ്രതി ചേർക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. 

ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ജോളി പ്രതിയായ കൂടത്തായി കേസിൻ്റെ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൂടത്തിൽ മരണങ്ങളിൽ നിർണ്ണാക കണ്ടെത്തലും എത്തിയിരിക്കുന്നത്. കരമനയിലെ കുളത്തറയില്‍ 15 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ സംശയത്തിൻ്റെ പേരിൽ ഉയർന്നുവന്നിരിക്കുന്നത്. 

ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി. ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണം നേരത്തേ ഉയർന്നിരുന്നു. പരാതിയിൽ കരമന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു നട്തിയ അന്വേഷണയത്തിൽ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിച്ചതും പുതിയ തെളിവുകളിലേക്ക് എത്തിയതും. 

പുരതനമായ കുടുംബം. ഏക്കറ് കണക്കിന് സ്വത്തുള്ള പ്രമുഖമായ കുടുംബം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കരമനയിലെ കൂടത്തിൽ എന്നറിയപ്പെട്ട ഉമാമംഗലം തറവാട്ടിലെ അഞ്ചു പേരാണ് മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. സ്വത്തുക്കൾക്ക് അന്തര അവകാശികൾ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തിൽ തന്നെ പൊലീസിന് മനസിലായി. അതുകൊണ്ട് തന്നെ വിൽപത്രത്തിൽ പേരുള്ള രവീന്ദ്രൻ നായരെന്ന കോടതി ഗുമസ്തൻ നിരീക്ഷണത്തിലാകുകയായിരുന്നു. 

മരിച്ച ഗോപിനാഥന്‍ നായര്‍ക്ക് 6 ഏക്കറും 17 സെന്‍റ് ഭൂമിയുമാണ് ഉള്ളത്. ഇത് തിരുവനന്തപുരം നഗരമധ്യത്തിലാണ് വരുന്നത്. ഇവരുടെ മരണത്തിന് ശേഷം ഇവരുടെ സ്വത്തുക്കള്‍ പലരുടെയും പേരുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് സാധ്യതയേറുന്നത്. കൂടാതെ അവസാനം മരിച്ചവരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടുകളിലും നിരവധി ദൂരൂഹതകള്‍ നിറഞ്ഞിരുന്നു.

2018 ല്‍ ബന്ധുവായ അനില്‍കുമാര്‍ പോലീസിന് പരാതി നല്‍കി തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും നല്‍കി. എന്നാല്‍ 15 കോടി സ്വത്ത് രവീന്ദ്രന്‍ എന്ന കാര്യസ്ഥന്‍റെ പേരില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്വത്തുക്കള്‍ മറ്റുള്ള പേരുകളിലായതാണ് കേസ് കൂടുതല്‍ ശക്തമാക്കിയത്. 

നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ ഈ കുടുംബം. പക്ഷെ കുടുംബത്തിലെ ആർക്കും ഒന്നും വച്ചനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെയാണ് ഏഴുപേരും മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടണം എന്നും മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരനും പശാതുപ്രവർത്തകനുമായ അനിൽ കുമാർ ക്രൈംബ്രാഞ്ചിനെ സമീപിച്ചു. കേസന്വേഷിച്ചിറങ്ങിയ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 

അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തും മുൻപ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ‌ അതിഭീകര സമ്മർദ്ദമുണ്ടായിരുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതിനിടെ സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കുന്നവരിൽ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയ ക്രൈം ബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

ഒടുവിൽ രണ്ട് വർഷത്തിന് ശേഷം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വീണ്ടും അന്വേഷണം തുടങ്ങി. കരമനയിൽ സംഭവിച്ചത് കൂടത്തായി മോഡൽ കൂട്ടക്കൊലയാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് നിലവിൽ ഉയരുന്നത്.