രാജ്യത്താകമാനം പിടിയിലായത് ഒൻപത് ഭീകരർ, കേരളത്തിൽ നിന്നുമാത്രം മൂന്ന്: മലയാളികൾ ഇല്ല

single-img
19 September 2020

ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റു ചെയ്ത 9 അൽ ഖായിദ ഭീകരരിൽ മലയാളികളില്ലെന്നു റിപ്പോർട്ടുകൾ. കേരളത്തിലെ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഭീകരർ അറസ്റ്റിലായത്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിൽ പുലർച്ചെയാണ് റെയ്ഡ് നടന്നത്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണു സൂചന. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലർ ഡൽഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്. 

പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ ആറു പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും മൂന്നു പേരെ കൊച്ചിയില്‍നിന്നുമാണ് അറസ്റ്റ്് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ഇന്നുതന്നെ അതതു സംസ്ഥാനങ്ങളിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ.