പിടിയിലായ അല്‍ ഖ്വയ്ദ തീവ്രവാദികളുടെ എണ്ണത്തിൽ വർദ്ധന; പിടിയിലായത് 9 അൽ-ഖ്വയ്ദ ഭീകരവാദികൾ

single-img
19 September 2020

മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എറണാകുളത്ത് പിടിയിലായതിന് പിറകെ മറ്റു ആറ് പേർ കൂടി അറസ്റ്റിൽ. പശ്ചിമ ബംഗാളില്‍ നിന്നാണ് മറ്റുള്ള തീവ്രവാദികളെ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽ- ഖ്വയ്ദ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ കുറേ നാളായി കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു.

ആയുധങ്ങളും മറ്റ് തെളിവുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തുവെന്നും രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കി വരികയായിരുന്നുവെന്നും എൻഐഎയെ ഉദ്ധരിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ഒട്ടേറെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടതായാണ് റിപോർട്ടുകൾ.