എം​പി​മാ​ർ​ക്ക് കോ​വി​ഡ്; പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ സാ​ധ്യ​ത

single-img
19 September 2020

നിരവധി എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി റിപ്പോർട്ട്.

കോ​വി​ഡ് വ്യാപന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ചാ​ണ് സ​ഭ ചേരു​ന്ന​ത്. അതിനിടെ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി​ക്കും പ്ര​ഹ്‌​ളാ​ദ് സിം​ഗ് പ​ട്ടേ​ലി​നും ഉ​ള്‍​പ്പ​ടെ 30 എം​പി​മാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സ​ത്തേ​ക്ക് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ചേ​രാ​നാ​യിരുന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.