മന്ത്രി ഇ.പി ജയരാജനും ഭാര്യയും കോവിഡ് നെഗറ്റീവ്; ഇരുവരും ആശുപത്രി വിട്ടു

single-img
19 September 2020

കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന വ്യവസായ മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും ശനിയാഴ്ച ആശുപത്രി വിട്ടു . കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ്‌ ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം.കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറുമായ കോവിഡ് മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തിയത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.